ഐൻ ഗർസീസിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ബംഗ്ലാദേശിലേക്ക് കൊണ്ട് പോയി

സലാല: കഴിഞ്ഞ ദിവസം ഐൻ ഗർസീസിൽ മുങ്ങി മരിച്ച ബംഗ്ളാദേശ് സ്വദേശിയായ വിദ്യാർത്ഥി മൊന്ന എന്ന ആരിഫുൽ ഇസ്ലാം (22 ) ൻ്റെ മൃതദേഹം ബംഗ്ളാദേശിലേക്ക് കൊണ്ട് പോയി . ചാറ്റോഗ്രാം ലെ ഹാത്തസാരി ദിവൻ നഗർ സ്വദേശിയാണ്. സനായിയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് സിറാജിന്റെ ഏക മകനാണ് . മാതാവും രണ്ട് സഹോദരിമാരുമാണ് മൊന്നക്കുള്ളത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം .കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഐൻ ഗർസീസിലെത്തിയ ഇവർ ഭക്ഷണ ശേഷം കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവർ ചേർന്നാണ് മൊന്നയെ പുറത്തെടുത്ത് . എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു.

സീസൺ അവസാനിച്ചതിനാൽ സമീപത്ത് ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നില്ല. അടുത്ത് പെയ്ത മഴയെത്തുടർന്ന് ഐൻ ഗർസീസിന്റെ താഴെ ഭാഗങ്ങളിൽ നിറയെ വെള്ളവുമുണ്ടായിരുന്നു. മൊന്ന പന്ത്രണ്ടാം ക്ലാസ് വരെ ഇന്ത്യൻ സ്കൂൾ സലാലയിലാണ് പഠിച്ചത്. 2024 ലാണ് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മ്യതദേഹം നിയമ നടപടികൾ പൂർ ത്തീകരിച്ച് ചൊവ്വാഴ്ച് നാട്ടിലേക്ക് കൊണ്ട് പോയതായി സാമൂഹ്യ പ്രവർത്തകൻ അഹമ്മദ് കരീം പറഞ്ഞു. അധ്യാപകരും സുഹ്യത്തുക്കളും സിറാജിന്റെ വീ‍ട് സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.മൃതദേഹം സ്വദേശമായ ദിവൻ നഗറിൽ ഖബറടക്കി.

Tags:    
News Summary - Body of student who drowned in Ain Garsis flown to Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.