മസ്കത്ത്: ടൂറിസം മേഖലയിലെ സഹകരണത്തിന് സൗദി അറേബ്യയിലെ ടൂറിസം മന്ത്രാലയവുമായി ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു. റിയാദിൽ നടന്ന വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ (ഡ.ബ്ല്യു.ടി.ടി.സി) 22ാമത് ആഗോള ഉച്ചകോടിക്കിടെയായിരുന്നു ധാരണയിലെത്തിയത്. പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയും സൗദി ടൂറിസം മന്ത്രി അഹ്മദ് അഖീൽ അൽ ഖതീബുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
വൈദഗ്ധ്യ കൈമാറ്റം, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കാളിത്തം, നിക്ഷേപം, ടൂറിസം സ്ഥാപനങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ മേഖലകളിലെ ഏകോപനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനാണ് കരാർ ലക്ഷ്യമിടുന്നത്. വിനോദസഞ്ചാര വികസനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കാനും ധാരണയിലൂടെ ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.