താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

മത്രയിൽ പരിശോധന; പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു

മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മത്രയിലെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ ക്രമക്കേടുകളും കണ്ടെത്തി. ലൈസൻസില്ലാതെ പുകയിലയും അവയിൽനിന്നുള്ള ഉൽപന്നങ്ങളും സംഭരിച്ചവ ഒരു വീട്ടിൽനിന്നും പിടിച്ചെടുത്തു.

ഇത് റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. താമസസ്ഥലങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് അധികൃതർ നേരത്തേ നിർദേശം നൽകിയിരുന്നു.

Tags:    
News Summary - Tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.