മസ്കത്ത്: ഒമാൻ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്, മസ്കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബുകളുടെ ഇൗ വർഷത്തെ പബ്ലിക് സ്പീക്കിങ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരം വാദി കബീർ ഇന്ത്യൻ സ്കൂളിൽ നടന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രാകേഷ് അത്ഥിലാക്ക ഉദ്ഘാടനം നിർവഹിച്ചു. സൈദ് മുഹമ്മദ് ആമുഖഭാഷണം നടത്തി. ജോർജ് മേലാടൻ, അഹമ്മദ് പറമ്പത്ത്, ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ കൺവീനറും മലയാളം ക്ലബിെൻറ മുൻ പ്രസിഡൻറുമായ ടി.ഭാസ്കരൻ, ചാരുലത ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫൈനൽ മത്സരത്തിൽ പി.ആർ വേണുഗോപാൽ, ഉമാ ശ്യാമള നായർ, ലാലി ഗോമസ് എന്നിവർ ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി. തുടർന്ന് രണ്ടു ക്ലബുകളുടെയും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഷാജി മനയമ്പള്ളി, ഇഹ്സാൻ ജലാൽ, ഡിവിഷൻ ഡയറക്ടർ സുഭാഷിണി സുമന ശേഖര, ക്ലബ് പ്രസിഡൻറുമാരായ വിശ്രുതൻ, ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.