മസ്കത്ത്: രണ്ടാം 'സിനിമാന'അറബ് ഫിലിം ഫെസ്റ്റിവൽ വ്യാഴാഴ്ച നടക്കും. ഒാൺലൈനായി നടക്കുന്ന മേളയിൽ ഒമാനിൽനിന്നുള്ള മലയാളി സംവിധായകർ പെങ്കടുക്കുന്നുണ്ട്. മൂന്ന് വിഭാഗങ്ങളിലായി അറബ് ലോകത്തെ മികച്ച സിനിമകൾ തിരഞ്ഞെടുക്കും.
കുവൈത്ത് സിറ്റി കേന്ദ്രമായി പ്രമുഖ ഒമാനി സംവിധായകനും ഫെസ്റ്റിവൽ ഡയറക്ടറുമായ ഖാലിദ് അൽ സജ്ദാലിയുടെ കീഴിലുള്ള സമിതിയാണ് മികച്ച സിനിമകളുടെ സ്ക്രീനിങ് നടത്തുക. ഒമാനി നടി ഷാമാ മുഹമ്മദ്, ലബനീസ് നടി മെഡലിൻ തബാർ, ജോർഡാനിയൻ സംവിധായകൻ ഖാമിസ് മജാടുലിയ, ലിബിയൻ നടിയും നിർമാതാവുമായ ഖുദാജ്വാ സാബ്റി തുടങ്ങിയർ ജൂറിയിലുണ്ടാവും.
ഡോക്യുമെൻററി, അനിമേഷൻ, ഫീച്ചർ ഫിലിം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ഇൗ വർഷം മത്സരത്തിന് പ്രേത്യക പ്രമേയം നിശ്ചയിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ഒന്നാം അറബ് ഒാൺൈലൻ ഫെസ്റ്റിവലിെൻറ പ്രേമയം കോവിഡ് 19 ആയിരുന്നു. ഇൗ വർഷം മൂന്ന് വിഭാഗങ്ങളിലായി 131 എൻട്രികളാണ് ലഭിച്ചത്. ഒമാനിൽനിന്നു മികച്ച പ്രതികരണമുണ്ടായതായി സംഘാടകർ വ്യക്തമാക്കി. മലയാളി സംവിധായകരും അഭിനേതാക്കളും മത്സര രംഗത്തുണ്ട്.
ഒമാനിലെ മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് സംവിധാനം ചെയ്യുന്ന രണ്ട് സിനിമകളും അഭിനയിക്കുന്ന മറ്റൊരും സിനിമയും മത്സരത്തിനുണ്ട്.ജെ.കെ. പ്രൊഡക്ഷെൻറ ബാനറിൽ കബീർ യൂസുഫ് സംവിധാനം ചെയ്യുന്ന റസാൻ നജ്ജാർ ഫലസ്തീൻ പശ്ചാത്തലത്തിലെടുത്ത ഹ്രസ്വചിത്രമാണ്. പ്രണയത്തിനും രാജ്യ സ്നേഹത്തിനുമിടയിൽ കെട്ടിമറിയുന്ന ജീവിതം വരച്ചുകാട്ടുന്നതാണിത്.
സംവിധായകനൊപ്പം അന്താര ബോസ്, അസ്റ അലി, റകിൻ സാകി, റീഹത്ത് അൽ സഹ്റ, സത്യദാസ് കിടങ്ങൂർ എന്നിവരും അഭിനയിക്കുന്നു.ഫലസ്തീനികളുടെ ജീവിതത്തിെൻറയും സമര മുഖങ്ങളുടെയും ചെറുത്തു നിൽപിെൻറയും ജീവിതങ്ങളിലൂടെ സത്യങ്ങളിേലക്ക് ഉൾവെളിച്ചം നൽകുന്നതാണ് സിനിമ. കബീർ യൂസുഫ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് 'ദി േബ്രാക്കൺ നെറ്റ്'. ദാമ്പത്യ ജീവിതത്തിെൻറ നൂലിഴകൾ വേർതിരിച്ചെടുക്കുന്ന ചിത്രത്തിൽ അനിർബൻ റേ, പ്രിയ പവാനി എന്നിവർ വേഷമിടുന്നു.
കുഞ്ഞുകുട്ടികളിൽ അടിച്ചേൽപിക്കുന്ന പഠനഭാരം ഉയർത്തുന്ന ആശങ്കകൾ പങ്കുവെക്കുന്ന സിനിമയാണ് 'റൺ എവേ'. അനിർബൻ റേ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ നിഹാരിക നിഷാന്ത്, കബീർ യൂസുഫ്, ചാന്ദ്നി മനോജ്, ലോവൽ എടത്തിൽ എന്നിവരാണ് വേഷമിടുന്നത്.
മറ്റ് നിരവധി മലയാളി സിനിമ പ്രവർത്തകരും രണ്ടാം ഫിലിം ഫെസ്റ്റിവലിൽ പെങ്കടുക്കുന്നുണ്ട്. നിരവധി മലയാളികളുടെ കലാ സാന്നിധ്യമുള്ള ഫിലിം ഫെസ്റ്റിവൽ ഏെറ പ്രതീക്ഷയോടെയാണ് മലയാളി കലാ ലോകം കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.