Posted On
date_range Updated On
date_range ഒമാനിൽ കനത്ത കാറ്റിന് സാധ്യത
മസ്കത്ത്: വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും തെക്കുകിഴക്കൻ കാറ്റുകൾ സജീവമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തുടർന്ന് ഈ കാറ്റുകൾ മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റുകളായി മാറുമെന്നും ദിവസങ്ങളോളം ഇതു തുടരുമെന്നും അറിയിപ്പിൽ പറയുന്നു.മരുഭൂമിയിലും തീരദേശപ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുള്ളതിനാൽ കാഴ്ച ദൂരം കുറയാൻ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
താപനിലയിൽ വ്യക്തമായ കുറവും അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.