Posted On
date_range Updated On
date_range ഖുറം കടലിൽ കയാക്കിങ്ങിനിടെ അപകടത്തിൽപെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: മസ്കത്തിലെ ഖുറം ബീച്ചിൽ കയാക്കിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടത്തിൽപെട്ട മൂന്നുപേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മറ്റൊരു സംഭവത്തിൽ, വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിലെ സിൽവർ ജൂബിലി പാർക്ക് ബീച്ചിൽ മുങ്ങിത്താഴുകയായിരുന്ന കുട്ടിയെയും കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘം രക്ഷപെടുത്തി. അപകടത്തിൽപ്പെട്ട കുട്ടിയെ ഉടൻ തന്നെ കരക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.