റൂസൈലിലെ മിഡിലീസ്റ്റ് കോളജിൽ നടന്ന മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ് ആദര ചടങ്ങിൽനിന്ന് 

മീഡിയവൺ മബ്‌റൂക് ഗൾഫ് ടോപ്പേഴ്‌സ്; ഒമാനിലെ പുരസ്കാര വിതരണം സമാപിച്ചു

മസ്കത്ത്: പഠനത്തിൽ മികവ് പുലർത്തുന്ന ജി.സി.സിയിലെ വിദ്യാർഥികൾക്കുള്ള മീഡിയവൺ ​ഗൾഫ് ടോപ്പേഴ്സിന്റെ ഒമാനിലെ പുരസ്കാര വിതരണം പൂർത്തിയായി. സലാലയിലും മസ്കത്തിലുമായി നടന്ന ചടങ്ങിൽ അറുനൂറിൽപരം വിദ്യാർഥികൾ ആദരം ഏറ്റുവാങ്ങി. മബ്റൂകിന്റെ ഒമാനിലെ രണ്ടാം വേദിയായ മസ്കത്തിൽ നാനൂറിൽപരം വിദ്യാർഥികൾ പുരസ്കാരം സ്വീകരിച്ചു. റൂസൈലിലെ മിഡിലീസ്റ്റ് കോളജിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ഓരോരുത്തരായി പുരസ്കാരം ഏറ്റുവാങ്ങി. ഒമാൻ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ. പി. മുഹമ്മദലി, ​ഗവേഷകനും അധ്യാപകനുമായ അഹ്മദ് അബ്ദുൽറസൂൽ അൽ സദ്ജാലി, മൈക്രോസോഫ്റ്റ് സീനിയർ ടെക്നോളജി സ്ട്രാറ്റജിസ്റ്റ് സബാ അൽ ഫാ​ദിൽ, മീഡിയവൺ ജിസിസി ജനറൽ മാനേജർ സ്വവാബ് അലി, എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ ‌ തുടങ്ങിയവരും അക്കാദമിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ ഉപരിപഠനത്തിനും ഭാവി സ്വപ്നങ്ങൾക്കും കരുത്തുപകർന്ന് അവിസെൻ ആൻഡ് ആവൻസോ ഫാർമ ഫൗണ്ടർ നിസാർ എടുത്തും ചാലിന്റെ പ്രത്യേക സെഷൻ അരങ്ങേറി. ജി.സി.സിയിലുടനീളം ആറ് രാജ്യങ്ങളിലായി 11 വേദികളിൽ മബ്റൂഖ് ​ഗൾഫ് ടോപ്പേഴ്സ് നാലാം സീസൺ നടക്കും.

Tags:    
News Summary - MediaOne Mabruk Gulf Toppers; Awards ceremony in Oman concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.