തൊഴിൽ നിയമ ലംഘനം: 151 സുരക്ഷാ വീഴ്ചകൾ കണ്ടെത്തി

മസ്കത്ത്: ഒമാനിൽ തൊഴിൽ, തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി തൊഴിൽ മന്ത്രാലയം. രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ മന്ത്രാലയം നടത്തിയ 1,728 പരിശോധനകളിൽ നിന്നായി 151 സുരക്ഷാ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ444 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.തൊഴിൽ, ഒക്യുപേഷണൽ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ പ്രത്യേക പരിശോധനയെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 545 സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കർശനമായ തുടർനടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 188 വാക്കാലുള്ള മുന്നറിയിപ്പുകളും 256 രേഖാമൂലമുള്ള മുന്നറിയിപ്പുകളും വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും നിർമ്മാണ മേഖലകളിലും മറ്റ് തൊഴിലിടങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

Tags:    
News Summary - Labor law violations: 151 safety breaches found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.