ദോഫാറിൽ മലയിൽ കുടുങ്ങിയവരെ റോയൽ എയർഫോഴ്സ് ഒമാൻ രക്ഷിച്ചപ്പോൾ
Posted On
date_range Updated On
date_range ദോഫാറിൽ മലയിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു
മസ്കത്ത്: ദോഫാറിലെ ദുർഘടമായ ഭൂപ്രദേശത്ത് കുടുങ്ങിയ മൂന്ന് സ്വദേശിപൗരൻമാരെ റോയൽ എയർഫോഴ്സ് രക്ഷപ്പെടുത്തി. സലാല വിലായത്തിലെ വാദി അൻസൂരിൽ കുടുങ്ങിയ പൗരന്മാരെ റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ ഹെലകോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. വാഹനത്തിന് കേടുപാടുകൾ പറ്റിയതിനെ തുടർന്നാണ് മൂവരും കുടുങ്ങുന്നത്.
വിവരം ലഭിച്ച ഉടനെതന്നെ രക്ഷാ പ്രവർത്തന സംഘത്തെ റോയൽ എയർഫോഴ്സ് ഒമാൻ വിന്യസിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സലാല എയർ ബേസിലേക്ക് സുരക്ഷിതമായി എത്തിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.