Posted On
date_range Updated On
date_range ഒമാനിൽ വിസിറ്റിങ് വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനാവില്ല
മസ്കത്ത്: ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർക്ക് രാജ്യത്ത് നിന്ന്പുറത്തുപോയി പുതുക്കേണ്ടി വരും.
താൽകാലികമായാണ് ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതേസമയം, നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. അതേസമയം, പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വ്യക്മാക്കിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.