നെസ്​റ്റോ ഹൈപ്പർ മാർക്കറ്റിലെ ഓണച്ചന്ത

തിരുവോണം നാളെ: ആഘോഷത്തിന് പൊലിമ കൂടും

മസ്കത്ത്: ഒമാനിൽ കോവിഡ് കേസുകൾ കുറയുകയും ഭീതിയിൽനിന്ന്​ പതിയെ മുക്തമായിവരുകയും ചെയ്ത​േതാടെ മലയാളികളുടെ പ്രധാന ആ​േഘാഷമായ ഒാണത്തിന് ഇത്തവണ പൊലിമ കൂടും. എല്ലാവർക്കും ആഘോഷിക്കാൻ സൗകര്യമാവുന്ന വിധത്തിൽ വാരാന്ത്യ അവധിദിവസമായ ശനിയാഴ്ച തിരുവോണമെത്തുന്നതും ആഘോഷം ഗംഭീരമാക്കാൻ കാരണമാവും. കുടുംബങ്ങളും ഒറ്റക്ക് താമസിക്കുന്നവരും ഒാണവിഭവങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ്. വ്യാപാര സ്ഥാപനങ്ങളിൽ ഒാണവിഭവങ്ങൾ എത്തിയതോടെ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പ്രധാന ഹോട്ടലുകളിലെല്ലാം ഒാണസദ്യ ഒരുക്കുന്നുണ്ട്. 20ൽ അധികം വിഭവങ്ങളുമായാണ് എല്ലാ ഹോട്ടലുകളും സദ്യ ഒരുക്കുന്നത്. നല്ല ബുക്കിങ്ങുകളാണ് ഇൗ വർഷം ലഭിക്കുന്നതെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ഏറെക്കാലത്തെ അടച്ചിരിപ്പിനും ലോക്ഡൗണിനും ശേഷം നടക്കുന്ന ആദ്യ ആഘോഷമായതിനാൽ നിയന്ത്രണങ്ങൾ പാലിച്ചുതന്നെ ആഘോഷം നടത്താനുള്ള തിരക്കിലാണ് കുടുംബങ്ങൾ. ഒന്നിലധികം കുടുംബങ്ങൾ ഒത്തുചേർന്നുള്ള ആഘോഷങ്ങൾ നടത്താനും പദ്ധതിയിടുന്നുണ്ട്​. കോവിഡിന്​ മുമ്പുള്ള വർഷങ്ങളിലെ ഗൾഫിലെ ഒാണംപോലെ ആറുമാസം നീളുന്ന ആഘോഷ പരിപാടികൾ ഉണ്ടാവില്ല. ആഘോഷം ഒാണ ദിവസങ്ങളിൽ മാത്രം പരിമിതമാകും. മലയാളികൾ കുറഞ്ഞത് ആഘോഷപ്പൊലിമക്ക് മങ്ങ​േലൽപിക്കുന്നുണ്ട്.

ഒാണ​േത്താട്​ അനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ഹൈപ്പർ മാർക്കറ്റുകളിലെല്ലാം നാട്ടിൽനിന്ന് ഒാണവിഭവങ്ങൾ എത്തിക്കഴിഞ്ഞു. നാട്ടിൽനിന്നെത്തിച്ച വിഭവങ്ങളുമായി പ്രത്യേക ഒാണച്ചന്ത ആരംഭിച്ചതായും ഒാണവിഭവങ്ങൾക്ക് പ്രത്യേക ഒാഫറുകൾ നൽകുന്നതായും നെസ്​റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഒാണവിഭവങ്ങൾ പലതും കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാൽ ഉപഭോക്താക്കളിൽനിന്ന് നല്ല പിന്തുണ

ലഭിക്കുന്നുണ്ട്​. ഒാണച്ചന്ത 15 ദിവസം ഉണ്ടായിരിക്കും. ഒാണാഘോഷത്തിെൻറ ഭാഗമായി ശനിയാഴ്ച പ്രത്യേക ഒാണസദ്യ ഒരുക്കുന്നുണ്ടെന്നും ഹാരിസ്​ പറഞ്ഞു. 25 ഇനങ്ങളുള്ള സദ്യക്ക് 2.590 റിയാലാണ് വില ഇൗടാക്കുന്നത്.

ഓണസദ്യ ബുക്കിങ്​ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന്​ റുവിയിലെ ഫാൻറസി േഹാട്ടൽ മാനേജർ കബീർ പറഞ്ഞു. വാരാന്ത്യ അവധി ദിവസമായതിനാൽ നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്​. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് സദ്യ നൽകുന്നത്​. 22 െഎറ്റമുള്ള സദ്യക്ക് 2.500 റിയാലാണ് ഇൗടാക്കുന്നത്.

തങ്ങൾ എല്ലാ വർഷവും ഒാണസദ്യ ഒരുക്കാറുണ്ടെന്നും ഇൗ വർഷം കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നതായും റൂവിയിലെ അൽ ഫൈലാക് ഹോട്ടൽ ജനറൽ മാനേജർ കെ.കെ അബ്​ദുൽ റഹീം പറഞ്ഞു. 28 ഇനങ്ങളുള്ള സദ്യക്ക് 2.800 റിയാലാണ്​ വില ഇൗടാക്കുക. യാത്രാവിലക്ക്​ കാരണം ഇൗ വർഷം നാട്ടിൽ പോവാൻ കഴിയാത്തതിനാൽ ഒമാനിൽതന്നെ പൊലിമയോടെ ഒാണംആഘോഷിക്കുകയാണ്​ പലരും. ഒാണത്തിെൻറ ഒരുക്കത്തിന് വെള്ളിയാഴ്ച ലഭിക്കുന്നതും പലർക്കും അനുഗ്രഹമാണ്. ഒാണാഘോഷത്തിെൻറ ഭാഗമായി ഫ്ലാറ്റുകളിൽ പൂക്കളങ്ങളൊരുക്കി കഴിഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ ഒാണം മലയാളികൾക്ക് ശരിയായി ആഘോഷിക്കാൻ കഴിയില്ല. അവധി ലഭിക്കാത്തതിനാൽ സാധാരണ ദിവസംപോലെ ഒാണവും കഴിഞ്ഞ് പോവാറുണ്ട്. ഇത്തവണ ഒാണം ശനിയാഴ്ചയായത് എല്ലാവർക്കും ഏറെ സന്തോഷം പകരുന്നുണ്ട്.

Tags:    
News Summary - Thiruvonam tomorrow: Praise for the celebration will increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.