മസ്കത്ത്: അയൺമാൻ മത്സരത്തിന്റെ ഭാഗമായി ശനിയാഴ്ച മസ്കത്ത് ഗവർണറേറ്റിൽ ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിങ്ങനെയുള്ള മത്സരങ്ങളാണ് അയൺമാനിൽ ഉൾപ്പെട്ടിരിക്കുന്നത്. മത്സരങ്ങൾ നിരവധി പ്രധാന റോഡുകളെ ബാധിക്കുന്നതിനാൽ സമീപ റൂട്ടുകളിൽ വാഹന പാർക്കിങ്ങും നിരോധിച്ചിച്ചിട്ടുണ്ട്.
സൈക്ലിങ് മത്സരം ഡബ്ല്യു മസ്കത്ത് ഹോട്ടലിന് പിന്നിൽ നിന്ന് ആരംഭിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രാഫിക് സിഗ്നൽവഴി പോകും. തുടർന്ന് മസ്കത്ത് റോയൽ ഓപ്പറ ഹൗസിലേക്ക് നീങ്ങും. പിന്നീട് കൾച്ചർ റൗണ്ട് എബൗട്ടിലേക്ക് പോയി ആരോഗ്യ മന്ത്രാലയം വഴി തിരികെ യാത്രതുടരും. അൽ സറൂജ്, ദർസൈത്ത്-ഖുറം റോഡ്, മത്ര കോർണിഷ്, അൽ ബുസ്താൻ, വാദികബീർ എന്നിവിടങ്ങളിലൂടെ നീളുന്ന ഈ പാത റുവിയിലും ആമിറാത്തിലും എത്തി ഖുറമിലേക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രാഫിക് ലൈറ്റുകളിലേക്കും മടങ്ങും.മത്സരം കടന്നുപോകുന്ന വഴികളിൽ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ബദൽ പാതകൾ ഡ്രൈവർമാർ ഉപയോഗിക്കേണ്ടതാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.