മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിൽ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതിയൊരുക്കി അധികൃതർ. പൊതു പാർക്കുകൾ, ഉൾഭാഗങ്ങളിലെ റോഡുകൾ, മാർക്കറ്റുകൾ, അറവുശാല, കന്നുകാലി തൊഴുത്ത് എന്നിവയുടെ വികസനമുൾപ്പെടെ 18 പദ്ധതികളാണ് അധികൃതർ തയാറാക്കിയിട്ടുള്ളത്.
ഇതിനായി ടെൻഡർ ക്ഷണിച്ചതായി അൽ വുസ്ത മുനിസിപ്പാലിറ്റി അറിയിച്ചു. മഹൂത്ത്, അൽജാസിറ, ഹൈമ വിലായത്തുകളിൽ പാർക്കുകൾ നിർമിക്കുമെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു.
ദുകം വിലായത്തിലെ റാസ് മദ്രാക്കയിലും അൽ ജസറിലെ റാസ് സഖ്റയിലും മഹൂത്തിലെ ഷാന്നയിലും വാട്ടർഫ്രണ്ട് പദ്ധതികൾ വികസിപ്പിക്കും. ദുകമിൽ അറവുശാലയും ഹൈമയിൽ മാർക്കറ്റും സ്ഥാപിക്കും. ആദം-ഹൈമ റോഡിൽ ഒരു പാലത്തിനായി റോഡുകൾ ഒരുക്കും. ലൈറ്റിങ് സൗകര്യങ്ങളും ഏർപ്പെടുത്തും.
ഗവർണറേറ്റ് വികസന പദ്ധതിക്ക് കീഴിൽ ഓരോ ഗവർണറേറ്റിനും നൽകിയ 20 ദശലക്ഷം റിയാലിന്റെ സാമ്പത്തിക വിഹിതം ഉപയോഗിച്ചാണ് വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.