സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്പെയിൻ സന്ദർശനത്തിന് ചൊവ്വാഴ്ച മുതൽ തുടക്കമാകുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. മേയ് 22വരെ നീണ്ടുനിൽക്കുന്നതാണ് സന്ദർശനം. രാജാവ് ഫെലിപ്പ് ആറാന്റെ ക്ഷണപ്രകാരമാണ് സുൽത്താൻ സ്പെയിനിലേക്ക് പോകുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനും സന്ദർശനം സഹായകമാകും.പ്രാദേശികവും അന്തർദേശീയവുമായ നിരവധി സംഭവവികാസങ്ങളും ചർച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് ആൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ നിക്ഷേപ അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർശിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, ഊർജ, ധാതു മന്ത്രി എൻജിനിയർ സാലിം ബിൻ നാസിർ അൽ ഔഫി, സ്പെയിനിലെ ഒമാൻ അംബാസഡർ തമർ ബിൻ ഫയസ് അൽ അലാവി എന്നിവരടങ്ങുന്ന ഉന്നതല പ്രതിനിധി സംഘം സുൽത്താനെഅനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.