‘അൺസബ്സ്ക്രൈബ്’ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു

മസ്കത്ത്: ‘അൺസബ്സ്ക്രൈബ്’ ഷോർട്ട് ഫിലിമിന്റെ പ്രദർശനം മസ്കത്ത് സി.ബി.ഡി ദനത് ഹാളിൽ നടന്നു. സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുത്തു. മസ്കത്തിലെ കലാരംഗത്തെ സജീവ സാന്നിധ്യമായ സബിത ലിജോ അലക്സ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ലിജോ ഫിലിംസിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ ഡി.ഒ.പി മുഹമ്മദ് ഫാസിലാണ്. സായൂജ്, അൻസ അനീഷ്, ജുവാൻ മോനി കുര്യാക്കോസ്, ഷാൻഹരി എന്നിവരാണ് അഭിനേതാക്കൾ.

കഥയിലും നിർമാണത്തിലും മികവ് പുലർത്തിയ ഷോർട് ഫിലിമാണ് ഇതെന്ന് മാധ്യമപ്രവർത്തകൻ കബീർ യൂസുഫ് അഭിപ്രായപ്പെട്ടു. കുട്ടികളും മാതാപിതാക്കളും ഒരുപോലെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും സാമൂഹിക പ്രസക്തിയുള്ള ഇത്തരം ചിത്രങ്ങൾ ഇനിയും ഉണ്ടാവണമെന്നും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.

കുട്ടികളിലും മാതാപിതാക്കളിലും വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകത സൈദ് അലി ആതവനാട് ഓർമിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാളം വിഭാഗം കോ കൺവീനർ രമ്യ ഡെൻസിൽ, നാടക വിഭാഗം സെക്രട്ടറി സുനിൽ കുമാർ കൃഷ്ണൻനായർ, രേഖപ്രേം, അരുൺ മേലേതിൽ തുടങ്ങിയവർ ആശംസ അറിയിച്ചു. മസ്കത്ത് മലർവാടി ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, മികച്ച എഡിറ്റിങ്, നായികക്കും ബാല താരത്തിനും സ്പെഷ്യൽ ജൂറി അവാർഡ് എന്നിവ ഈ ഷോർട് ഫിലിം വാങ്ങി കൂട്ടിയിരുന്നു. ഷോർട് ഫിലിം അടുത്ത ദിവസങ്ങളിൽ യൂട്യൂബിൽ ലഭ്യമാക്കുമെന്ന് സബിത ലിജോ അലക്സ് അറിയിച്ചു.

Tags:    
News Summary - The short film ‘Unsubscribe’ was screened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.