മസ്കത്ത്: അമിഗോസ് മസ്കത്തിന്റെ ബാനറില്‍ സിനോജ് അംബൂക്കന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച 'വെള്ള' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. തികച്ചും ഒമാനില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ കഥാ പശ്ചാത്തലം കേരളമാണെങ്കിലും ഒമാനിലെ പ്രകൃതി ഭംഗി വളരെ മനോഹരമായ രീതിയിലാണ് ചിത്രത്തില്‍ സന്നിവേശിപ്പിച്ചത്.
തെറ്റ് ചെയ്യുന്നവർ താൽകാലികമായി രക്ഷപ്പെട്ടാലും കാലത്തിന്റെ വിധിയിൽ ഒടുവിൽ അവർ ശിക്ഷക്ക് വിധേയരാകുമെന്ന് ചിത്രം പറഞ്ഞുവെക്കുന്നു.
മൂല്യമുള്ള കഥയും മനോഹരമായ ചിത്രീകരണവും കൊണ്ടു സമ്പന്നമാണ് ചിത്രം. കാമറ- ജീവന് പി. മേനോന്, എഡിറ്റിങ് - റെനില്‍ ജേക്കബ്, സംഗീതം - ശരവണന്, മേക്കപ്പ് ആൻഡ് കലാ സംവിധാനം-റെജി പുത്തൂര്‍ , ഡബ്ബിങ്-അജി കൃഷ്ണന്, പോസ്റ്റര്‍ ഡിസൈന്‍- ഒ. രാജേഷ് , സഹ സംവിധാനം-ദിനേശ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.