ഹ്രസ്വചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ
Posted On
date_range Updated On
date_range കോവിഡ് വിഷയമാക്കിയുള്ള ഹ്രസ്വചിത്രം ശ്രദ്ധേയം
മസ്കത്ത്: കോവിഡ് മഹാമാരിയിൽ ലോകം വഴിമുട്ടിയിട്ട് ഒന്നര വർഷത്തിലധികം പിന്നിട്ടു. ആദ്യ രണ്ടു തരംഗങ്ങൾ ക്കപ്പുറം മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കുന്ന മാനവ ജനതക്കു മുന്നിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടത് എന്ന് വീണ്ടും ഓർമപ്പെടുത്തുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
'ഒരോർമപ്പെടുത്തൽ' എന്ന ചിത്രം ഒരു കൂട്ടം പ്രവാസി മലയാളി കല-സാംസ്കാരിക പ്രവർത്തകരാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. അനുരാജ് രാജനാണ് സംവിധാനം. സിമി അനുരാജാണ് നിർമാണം. ലിയോ ജോസഫ് സിയാണ് ചിത്രത്തിലെ കഥ രചിച്ചിരിക്കുന്നത്. അനുരാജ് രാജൻ, ഇന്ദു ബാബുരാജ്, പ്രദീപ് കല്ലറ, ശ്രീദേവി കിഴക്കനേല, മാസ്റ്റർ ആരോമൽ അനുരാജ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അർജുനും പ്രൊഡക്ഷൻ കൺട്രോൾ ഇബ്രാഹിം നസീഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.