‘ദ എസ്കേപ്’ പരിപാടി 16ന്
മസ്‌കത്ത്: ഒമാനിലെ സംരംഭകരെയും കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖരെയും അണിനിരത്തുന്ന ‘ദ എസ്കേപ്’ സംഗമം ഒക്ടോബർ 16ന് അൽ ഖുവൈർ ഇന്റർസിറ്റി ഹോട്ടലിൽ നടക്കും.
ഒമാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസ് നേതാക്കൾ, സംരംഭകർ, നിക്ഷേപകർ, പ്രഫഷനലുകൾ, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘സിതാരോം കി മെഹ്ഫിലിൽ റാസ- ബീഗം അവതരിപ്പിക്കുന്ന ഗസൽ സംഗീതവിരുന്ന് അരങ്ങേറും.
തുടർന്ന് ഇർഫാൻ-ജാവേദ് അസ്‍ലം അവതരിപ്പിക്കുന്ന മെഹ്ഫിലെ സമയും സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാകും. സംഗീത പരിപാടികൾക്കൊപ്പം പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ചടങ്ങ്, നെറ്റ്‌വർക്കിങ്, സൗഹൃദ സംഗമം, വിരുന്ന് തുടങ്ങിയവയും സായാഹ്ന പരിപാടിയുടെ ഭാഗമായി നടക്കും. വാർത്താസമ്മേളനത്തിൽ ഷജിത്ത്, ആരിഫ്, നവാസ്, ഷൈറ, സാബിർ, റിയാസ് മുഹമ്മദ്, നജീബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.