സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായി

മസ്​കത്ത്​: സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. ഈ വർഷം ഏപ്രിൽ, േമയ്​ കാലയളവിൽ 2.3 ശതമാനത്തിൽ നിന്ന്​ 4.9 ശതമാനമായി ഉയർന്നതായാണ്​ ദേശീയ സ്​ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്​തമാക്കുന്നത്​.

ഹയർ എജു​ക്കേഷൻ ഡിപ്ലോമയുള്ളവരാണ്​ തൊഴിലന്വേഷകരിൽ ഉയർന്ന ശതമാനവും. 17.4 ശതമാനമാണ്​ ഇവരുടെ എണ്ണം. ബാച്ച്​ലർ ബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 12.9 ശതമാനമാണ്​. 30​ വയസ്സിൽ താഴെയുള്ള യുവാക്കളുടെ വിഭാഗമാണ്​ ഇത്​.

മുസന്ദം ഗവർണറേറ്റിലാണ്​ തൊഴിലന്വേഷകർ ഏറ്റവും കൂടുതൽ. ദാഹിറ ഗവർണറേറ്റാണ്​ അടുത്ത സ്​ഥാനത്ത്​. തൊഴിലന്വേഷകർ ഏറ്റവും കുറവ്​ മസ്​കത്ത്​ ഗവർണറേറ്റിലാണ്​. തൊട്ടടുത്ത സ്​ഥാനത്ത്​ അൽ വുസ്​താ ഗവർണറേറ്റാണ്​.

omanomമുസന്ദമിൽ 9.2 ശതമാനം, ദാഹിറയിൽ 8.7 ശതമാനം, വടക്കൻ ബാത്തിനയിൽ 7.3 ശതമാനം, തെക്കൻ ബാത്തിനയിൽ 7.2 ശതമാനം എന്നിങ്ങനെയാണ്​ തൊഴിലന്വേഷകരുടെ ശതമാനം. ഈ വർഷം ഏപ്രിൽ അവസാനത്തെ കണക്ക്​ പ്രകാരം സോഷ്യൽ ഇൻഷുറൻസ്​ പൊതുഅതോറിറ്റിയിലും പി.ഡി.ഒ ഒമാൻ പെൻഷൻ ഫണ്ടിലും രജിസ്​റ്റർ ചെയ്​ത ​ 2.55 ലക്ഷം സ്വദേശികളാണ്​ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്​.

2020 ഏപ്രിലുമായി താരതമ്യപ്പെടുത്തു​േമ്പാൾ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 1.6 ശതമാനം കുറവാണ്​. അതേസമയം, പെൻഷൻ ഫണ്ടുകളിൽ രജിസ്​റ്റർ ചെയ്യാത്തവരുടെ കണക്കുകൾ ലഭ്യമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.