മസ്കത്ത്: ഒമാനിൽ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.3ശതമാനത്തിെൻറ കുറവ്. ഈ വർഷം ഏപ്രിൽവരെയുള്ള ഒരു വർഷത്തെ കണക്കനുസരിച്ചാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉള്ളതിനേക്കാൾ 6,31,325 എണ്ണത്തിെൻറ കുറവാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
മൊബൈൽ ഉപഭോക്താക്കളിൽ കൂടുതൽ പ്രീ പെയ്ഡ് കണക്ഷനുള്ളവരാണ്. അതേസമയം രാജ്യത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 4.6 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തി. കോവിഡ് അടക്കമുള്ള സാഹചര്യം ഈ മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.