സീനിയർ വിഭാഗം വിജയികളായ നിരഞ്ജൻ ജിതേഷ്കുമാർ, എ.ആർ. നിവേദിത, ലാവണ്യ രാജൻ, ഗംഗ.കെ.ഗിരീഷ്. ജൂനിയർ വിഭാഗം വിജയികളായ എസ്.എസ്. അവന്തിക, എസ്. പൂർണശ്രീ, അനന്യ ബിനു നായർ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം പതിനെട്ടാമത് 'എെൻറ കേരളം എെൻറ മലയാളം' വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ഒാൺലൈൻ ആയിട്ടായിരുന്നു മത്സരം. പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രനാണ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്തത്. പരന്ന വായനയിലൂടെ, ശാസ്ത്രം നൽകിയ ചിറകുകളിലൂടെ സഞ്ചരിച്ച് കുട്ടികൾ ഉത്തമ പൗരന്മാരായി വളരട്ടെയെന്ന് ഉദ്ഘാടകൻ ആശംസിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ പി.എം. ജാബിർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. പ്രമുഖ ക്വിസ് മാസ്റ്റർ രാജേഷ് മാസ്റ്റർ ആയിരുന്നു ഇത്തവണത്തെ ക്വിസ് നയിച്ചത്. ഒമാനിലെ 21 ഇന്ത്യന്‍ സ്കൂളുകളില്‍നിന്നായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മൂന്നു ഘട്ടങ്ങളായി സംഘടിപ്പിച്ച മത്സരത്തിൽ, ജൂനിയര്‍ വിഭാഗത്തിൽ മബേല ഇന്ത്യൻ സ്കൂളിലെ എസ്.എസ് അവന്തിക ഒന്നാം സ്ഥാനവും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ എസ്. പൂർണശ്രീ രണ്ടാം സ്ഥാനവും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ അനന്യ ബിനു നായർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ നിരഞ്ജൻ ജിതേഷ്കുമാർ ഒന്നാം സ്ഥാനവും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ എ.ആർ. നിവേദിത രണ്ടാം സ്ഥാനവും അതേ സ്കൂളിലെ ലാവണ്യ രാജൻ, ഗംഗ.കെ.ഗിരീഷ് എന്നിവർ മൂന്നാംസ്ഥാനവും പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.