മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാൻ ജനതക്കും പെരുന്നാൾ ആംശസകൾ നേർന്നു. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകൾ ആവേശത്തോടെ ആഘോഷിക്കുന്ന ചെറിയ പെരുന്നാൾ ഭക്തി, അനുകമ്പ, സേവനം എന്നിവയുടെ സാർവത്രിക സന്ദേശം കൊണ്ടുവരുമെന്ന് സുൽത്താന് എഴുതിയ കത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ അധ്യക്ഷതയിൽ ഈ വർഷം നടക്കുന്ന ജി 20 ഉച്ചകോടിയിലെ ഒമാന്റെ പങ്കാളിത്തം ഇന്ത്യക്ക് ആദരവാണന്നും ഇത് ഇരാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് വേദിയൊരുക്കുമെന്നും പെരുന്നാൾ സന്ദേശത്തിൽ പ്രധാന മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.