ചൂട് വർധിക്കുന്നു

മസ്​കത്ത്​: രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ചൂട്​ ശക്​തമായി. വരാന്ത്യത്തിൽ പൊടിക്കാറ്റിനും ചൂടുകൂടാനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചൂടുകൂടുന്നതോടെ അന്തരീക്ഷം ഈർപ്പം നിറഞ്ഞതാകാനും സാധ്യതയുണ്ട്​. രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ 47 ഡിഗ്രി വരെ ചൂട്​ ഉണ്ടാകാനാണ്​ സാധ്യത. ഫഹൂദിലാണ്​ കൂടുതൽ ചൂടുണ്ടാകുക. സീബ്​ വിലായത്തിൽ 32 മുതൽ 44 വരെയും സലാലയിൽ 26 മുതൽ 32 വരെയും സെൽഷ്യസ്​ ചൂടുണ്ടാകും.

ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനില ജബൽ ശംസിലാണ്​. ഇവിടെ 17 ഡിഗ്രി സെൽഷ്യസ്​ ചൂടാണ്​ നിലവിലുള്ളത്​.മിക്ക ഗവർണറേറ്റുകളിലും തെളിഞ്ഞ കാലാവസ്​ഥയായിരിക്കുമെന്നും എന്നാൽ ഹജർ പർവത നിരകളിൽ വൈകുന്നേരങ്ങളിൽ മേഘാവൃതമാകാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്​ഥ നിരീക്ഷണകേന്ദ്രം പറയുന്നു.

അറേബ്യൻ കടലി​െൻറ തീര പ്രദേശങ്ങളിൽ രാത്രി അവസാനത്തിലും അതിരാവിലെയും മേഘാവൃതമാകുമെന്നും അൽ വുസ്​ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂപ്രദേശങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയ​ുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.