മസ്കത്ത്: വിശുദ്ധ ഹജ്ജ് കർമം കഴിഞ്ഞ് ഒമാനിൽനിന്നുള്ള തീർഥാടകസംഘം തിരിച്ചെത്തിത്തുടങ്ങി.
കഴിഞ്ഞദിവസം ഹജ്ജ് മിഷന് സംഘമാണ് ഒമാനിലെത്തിയത്. സീബ് എയര്‍ബേസില്‍ റോയല്‍ എയര്‍ഫോഴ്സ് വിമാനത്തിലെത്തിയ സംഘത്തെ മന്ത്രാലയ പ്രതിനിധികളും സൈനികമേധാവികളും ചേര്‍ന്ന് സ്വീകരിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ള മറ്റു ഹജ്ജ് സംഘങ്ങള്‍ വരും ദിവസങ്ങളില്‍ തിരികെയെത്തും. ഈ വര്‍ഷം ഒമാനില്‍നിന്ന് ആകെ 14,000 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരുന്നത്. ഇതില്‍ 13,500 പേര് സ്വദേശികളും 250 പേര് അറബ് വംശജരും 250 പേര് അറബ് ഇതര രാജ്യക്കാരായ പ്രവാസികളുമായിരുന്നു.
മലയാളി ഹജ്ജ് സംഘവും വരും ദിവസങ്ങളിലായി മസ്കത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.