ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച കോടിയേരി അനുസ്മരണയോഗത്തിൽനിന്ന്
മസ്‌കത്ത്: കേരളത്തിന്റെ മുന്‍ ആഭ്യന്തരമന്ത്രിയും സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ദാര്‍സൈത്തിലെ ഐ.എസ്.സി ഹാളില്‍ സർവകക്ഷി അനുസ്മരണയോഗം സംഘടിപ്പിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. എക്കാലവും പ്രവാസികളുടെ വിഷയങ്ങളില്‍ ഏറെ കരുതല്‍ ഉണ്ടായിരുന്ന നേതാവായിരുന്നു കോടിയേരിയെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയും കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടറുമായ പി.എം. ജാബിർ പറഞ്ഞു.
രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്ന കോടിയേരിയുടെ ആകസ്മിക വേര്‍പാട് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും കേരള സമൂഹത്തില്‍ അത് നികത്താനാവാത്ത വിടവായി തന്നെ നിലനില്‍ക്കുമെന്നും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ പറഞ്ഞു.
ബാലകൃഷ്ണന്‍ കുനിമ്മല്‍, സുനില്‍ കുമാര്‍ കെ.കെ (കൈരളി), ഷാജി സെബാസ്റ്റ്യന്‍ (ലോക കേരള സഭാംഗം), ശ്രീകുമാര്‍ പി (മലയാളം വിങ്), സിദ്ദീഖ് ഹസന്‍ (മലബാര്‍ വിങ്), ഷക്കീല്‍ ഹസൻ (ഗള്‍ഫ് മാധ്യമം-മീഡിയ വൺ), സജി ഔസേപ്പ് (ഒ.ഐ.സി.സി), പി.ടി.കെ ഷമീര്‍ (കെ.എം.സി.സി), ജയന്‍ (മൈത്രി മസ്‌കത്ത്), അനീഷ് കടവില്‍ (ഒ.ഐ.സി.സി), എന്‍.ഒ. ഉമ്മന്‍ (ഗാന്ധിയന്‍ തോട്‌സ്), സുനില്‍ ശ്രീധര്‍ (മലയാളം വിങ്), അജയന്‍ പൊയ്യാറ (സാംസ്‌കാരിക പ്രവര്‍ത്തകന്‍), ഷൗക്കത്ത് (അല്‍ ബാജ്) എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.