ആരോഗ്യമന്ത്രി സുഹാർ ആശുപത്രി സന്ദർശിച്ചപ്പോൾ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ കോവിഡിനെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി സുഹാർ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയുടെ വിപുലീകരണ പ്രവർത്തനങ്ങളെ കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചുനൽകി.
ആദ്യഘട്ട വിപുലീകരണം പൂർത്തിയായി വരുന്നതായും ഈ ഘട്ടത്തിൽ 30 കോവിഡ് രോഗികളെ അധികമായി പ്രവേശിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ബാക്കി ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ സാധ്യമാകുന്നത്ര അധിക രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ഹെൽത്ത്, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മഹാമാരിയെ നേരിടുന്നതിലെ ജീവനക്കാരുടെ പരിശ്രമങ്ങൾക്ക് മന്ത്രി നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.