കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം
മസ്കത്ത്: മത്സ്യബന്ധന ബോട്ട് തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിലായിരുന്നു അപകടം. സ്വദേശികളായ ആളുകളാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാര്‍ഡ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബോട്ട് ഖസബ് തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തു. കടലിൽ പോകുന്നവർ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കണമെന്നും ഇന്ധന ലഭ്യതയും മറ്റും ഉറപ്പു വരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.