ദൈവത്തിന്​ നന്ദിയെന്ന്​ ഫാ. ടോം ഉഴുന്നാലിൽ

മസ്​കത്ത്​: ഭീകരരില്‍ നിന്ന് മോചിതനായതില്‍ ദൈവത്തിന് നന്ദിയെന്ന് മലയാളി വൈദികൻ ടോം ഉഴുന്നാലിൽ. മോചിതനായ ശേഷം മസ്‌കത്തിലെത്തി മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ത​​​െൻറ മോചനത്തിനായി പരിശ്രമിച്ച ഒമാൻ സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദി​​​​​​ന്​ നന്ദിയറിക്കുന്നതായും അദ്ദേഹത്തിന് എല്ലാ ആയൂരാരോഗ്യവും നേരുന്നതായും ഉഴുന്നാലിൽ പറഞ്ഞു.

ത​​​െൻറ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാര്‍ഥിച്ച എല്ലാ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹോദരി സഹോദരന്മാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ചൊവ്വാഴ്​ച ഒമാൻ റോയൽ എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിലാണ്​ അദ്ദേഹത്തെ യെമനിൽ നിന്ന് മസ്‌കത്തിലെത്തിച്ചത്. 2016 മാർച്ച്​ നാലിനാണ്​ ഭീകരർ ഫാ.ടോമിനെ തട്ടി​െകാണ്ടുപോയത്​. നാല്​ കന്യാസ്​ത്രീകളടക്കം 16 പേരെ വധിച്ച ശേഷമാണ്​ തട്ടികൊണ്ടുപോയത്​. വിമത വിഭാഗത്തിന്​ സ്വാധീനമുള്ള മേഖലകളിൽ ഒളിവിൽ പാർപ്പിച്ചിരുന്ന ഫാദർ ടോമിനെ മോചിപ്പിക്കാൻ ഏറെ നാളുകളായി ശ്രമങ്ങൾ നടന്നുവരുകയായിരുന്നു.

Tags:    
News Summary - Thanks to Almighty - Fr. Tom Uzhunnal - gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.