മത്ര കൂട്ടായ്മയുട നേതൃത്വത്തിൽ മസ്‌കറ്റിലെ മത്ര സൂഖിൽ

സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം

മത്ര സൂഖിൽ മെഗാ ഇഫ്താർ സംഗമവുമായി മത്ര കൂട്ടായ്മ

മസ്ക്കത്ത്: മത്ര കൂട്ടായ്മയുട നേതൃത്വത്തിൽ മസ്‌കറ്റിലെ മത്ര സൂഖിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. നിരവധി ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മത്ര സൂഖിലാണ് ഇഫ്താർ സംഗമം സജീകരിച്ചിരുന്നത്.

മെഗാ ഇഫ്താറിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കൊപ്പം സ്വദേശികളും, വിദേശ ടൂറിസ്റ്റുകളുമടക്കം രണ്ടായിരത്തിയഞ്ഞൂറിലധികം ബഹുജനങ്ങളാണ് പങ്കാളികളായതെന്ന് സംഘാടകർ പറഞ്ഞു.മസ്ക്കത്തിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ മത്ര സൂഖിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഇഫ്താറിനായി സംഘാടകർ ഒരുക്കിയിരുന്നത്. മത്ര കൂട്ടായ്മയിലെ വളണ്ടിയർമാരുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ തിരക്കൊഴിവാകാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പരിപാടിയിൽ എത്തിയ മുഴുവൻ ആളുകൾക്കും സുഗമമായി നോമ്പ് തുറയിൽ പങ്കെടുക്കാൻ സാധിച്ചതായി സംഘാടകർ അറിയിച്ചു. മത്രയിലെ സാമൂഹ്യക്ഷേമ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മത്ര കൂട്ടായ്മയുടെ ഇഫ്താർ സംഗമം ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തമാർജിക്കുന്നതായും അവർ പറഞ്ഞു. മെഗാ ഇഫ്താർ സംഗമം വൻ വിജയമാക്കിയ മുഴുവൻ ആളുകളോടും, പ്രത്യേകിച്ച് മത്രയിലെ വ്യാപാരി സമൂഹത്തോടുമുള്ള നന്ദി അറിയിക്കുന്നതായും തുടർന്നും ഇത്തരം സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ മത്ര കൂട്ടായ്മ ഏറ്റെടുത്തു നടത്തുമെന്നും സംഗമത്തിന് നേതൃത്വം നൽകിയ വിൻസ്മോൻ,സാജിർ, അഷ്റഫ് ലബ്ബ, റെജി ഷാഹുൽ, ജെമിനി ഫിലിപ്പ്, സുബൈർ ,മനോജൻ എന്നിവർ പറഞ്ഞു.

Tags:    
News Summary - Matra Community with Mega Iftar Gathering at Matra Souk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.