‘ടെക്സ്’ മഞ്ഞപ്പട സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിൽ ജേതാക്കളായ ഫൈൻ ഫീൽഡ് എഫ്.സി
മസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിച്ച ‘ടെക്സ്’ മഞ്ഞപ്പട സൂപ്പർ ലീഗിന്റെ മൂന്നാം പതിപ്പിൽ ഫൈൻ ഫീൽഡ് എഫ്.സി ജേതാക്കളായി. ആവേശകരമായ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗ്ലോബൽ ഫൈറ്റേഴ്സ് എഫ്.സിയെ ആണ് പരാജയപ്പെടുത്തിയത്. മസ്കത്തിലെ ഈഗിൾസ് സ്റ്റേഡിയത്തിൽ ഒമാനിലെ മഞ്ഞപ്പട മെംബർമാരായവർക്ക് മാത്രമായി നടത്തിയ ടൂർണമെന്റിൽ കുമ്മിൻസ് എഫ്.സി, സിറ്റി സ്ട്രൈക്കേഴ്സ് എഫ്.സി, ഫൈൻ ഫീൽഡ് എഫ്.സി , ഗ്ലോബൽ ഫൈറ്റേഴ്സ് എഫ്.സി, പെർഫെക്ട് എഫ്.സി എന്നീ പേരുകളിൽ അഞ്ചോളം ഫ്രാഞ്ചൈസികൾക്കായി നൽകിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഓരോ ടീമിലേക്കും ഉള്ള കളിക്കാരെ താരലേലത്തിലൂടെ തിരഞ്ഞെടുത്താണ് ടീമുകൾ അണിനിരന്നത്. ഹാട്രിക് കിരീടം നേടിയ ക്യാപ്റ്റൻ എന്ന റെക്കോഡും ഫൈൻ ഫീൽഡ് എഫ്.സി ക്യാപ്റ്റൻ ഷിനോജ് നെല്ലിക്ക സ്വന്തമാക്കി. ഫൈൻ ഫീൽഡ് എഫ്.സിയുടെ വൈശാഖ് ടോപ് സ്കോററായും ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുത്തു.
ബെസ്റ്റ് ഗോൾ കീപ്പറായി ബിജുവും (ഫൈൻ ഫീൽഡ് എഫ്.സി ) എമർജിങ് പ്ലയർ ആയി ഷബീബും(പെർഫെക്ട് എഫ്സി), പ്ലയർ ഓഫ് ദ ടൂർണമെന്റ് ആയി ഇഖിലാസ്സും (ഗ്ലോബൽ ഫൈറ്റേഴ്സ് എഫ്.സി) ബെസ്റ്റ് വെറ്ററൻ പ്ലയർ ആയി സുരാജിനെയും (സിറ്റി സ്ട്രൈകേഴ്സ് എഫ്.സി) തിരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ഭാഗമായ ഒമാനിലെ മുഴുവൻ ഫുട്ബാൾ പ്രേമികൾക്കും കുടുബാംഗങ്ങൾക്കും ടീമുകൾ സ്വന്തമാക്കിയ ഫ്രാഞ്ചൈസികൾക്കും സ്പോൺസർമാർക്കും ടൂർണമെന്റ് കമ്മിറ്റിക്ക് വേണ്ടി യാസർ കൊച്ചാലുംമൂട്, ആബിദ്, ഷിയാസ്, മഞ്ഞപ്പട ഒമാൻ പ്രസിഡന്റ് സുജേഷ് കെ. ചേലോ സെക്രട്ടറി ബിബി കോട്ടയവും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.