Posted On
date_range Updated On
date_range വാരാന്ത്യത്തിൽ താപനില ഉയരും
മസ്കത്ത്: ഈ വരുന്ന വാരാന്ത്യദിനങ്ങളിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളും ദാഹിറ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളുമായിരിക്കും ഇതിന്റെ ആഘാതം ഏൽക്കാൻ സാധ്യതയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.