മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽനിന്ന് യാത്രക്കാർ പുറത്തേക്ക് വരുന്നു
മസ്കത്ത്: ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കി. ദുബൈയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്സ് 436 വിമാനമാണ് പറന്നുയർന്ന് ഒരുമണിക്കൂറിന് ശേഷം മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കിയത്. 200 ഓളം യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
സാങ്കേതിക തകരാറാണ് ഇറക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചത്. ആദ്യം രണ്ട് മണിക്കൂറുളോളം യാത്രക്കാർ മസ്കത്തിൽ വിമാനത്തിനുള്ളിലായിരുന്നു. കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. ഒടുവിൽ ബഹളം വെച്ചതോടെ മൂന്ന് മണിക്കൂറിന് ശേഷം മുഴുവൻപേരെയും പുറത്തിറക്കി ഹോട്ടലിന്റെ ലോഞ്ചിലേക്ക് മാറ്റി. ഇവർക്ക് ഭക്ഷണം ലഭ്യമാക്കുകയും ചെയ്തു.
എന്നാൽ, വിമാനം വിമാനത്തിനുള്ളിൽ ഭക്ഷണങ്ങളോ വെള്ളമോ വിതരണം ചെയ്യാൻ അധികൃതർ തയ്യാറായിരുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാരാണ് മസ്കത്ത് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ചികിത്സക്കും മറ്റ് അടിയന്തരാവശ്യത്തിനും പുറപ്പെട്ടവരാണ് വിമാനം അടിയന്തരമായി മസ്കത്തിൽ ഇറക്കിയതിനാൽ ഏറെ ദുരിതത്തിലായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.