കാബൂറയിൽ ‘ഓണനിലാവ് 2026’ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും

കാബൂറ: കേളി സൗഹൃദ വേദി കാബൂറയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘ഓണ നിലാവ് 2026’ന്റെ പോസ്റ്റർ പ്രകാശനവും സ്വാഗത സംഘ രൂപീകരണ യോഗവും ഗ്രീൻ റിസോർട്ടിൽ നടന്നു. ഒക്ടോബർ 30 ന് കാബൂറ സനായയിലെ അൽ ഉസ്ടൗറ ഹാളിലാണ് പരിപാടി അരങ്ങേറുക. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി രാത്രിവരെ നീളുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.

മാവേലിവരവും സാംസ്‌കാരിക സദസ്സും ലാ പരിപാടികളും ഓണക്കളികളും വിവിധ മത്സരങ്ങളും രണ്ടായിരം പേരുടെ ഓണ സദ്യയുമാണ് ഈ വർഷത്തെ ആഘോഷത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് കൺവീനർ രാമചന്ദ്രൻ താനൂർ വിശദീകരിച്ചു. റിഷാദ് ഗനിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, കലാഭവൻ ഹസീബ് ഒരുക്കുന്ന വൺ മാൻ ഷോ എന്നിവ കൂടാതെ ബാത്തിന മേഖലയിലെ കലാകാരന്മാരുടെ തിരുവാതിര, ഒപ്പന, നാടൻ പാട്ട്, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറുമെന്നും പ്രോഗ്രാം ചെയർമാൻ പ്രശാന്ത് പറഞ്ഞു.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പ്രസിഡന്റ് സജീഷ് ജി. ശങ്കർ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ താനൂരിന് പോസ്റ്റർ കൈമാറി സാമൂഹ്യ പ്രവർത്തകൻ വാസുദേവൻ പ്രകാശനം നിർവഹിച്ചു.

പ്രോഗ്രാമിന്റെ ആദ്യ കൂപ്പൺ രാജേഷ് കെ.വിക്ക് സജീഷ് കൈമാറി. ചടങ്ങിൽ ഹാഷിഫ്,വിജയ്ദത്ത്, പ്രശാന്ത്ശരണ്യ കിരൺ, ലുലു ഹൈപ്പർമാർക്കറ്റ് കാബൂറ ബ്രാഞ്ച് മാനേജർ അബീഷ് എന്നിവർ ആശംസ നേർന്നു. പ്രശാന്ത് സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു. 200 ലേറെ പേർ പങ്കെടുത്തു.

Tags:    
News Summary - Kabura 'Onanilavu 2026' Poster Launch and Reception Committee Formation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.