സൂർ: സൂർ ഒ.ഐ.സി.സി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. സൂർ സനയ്യ അൽ ബയാൻ ഫെതേഴ്സ് ക്ലബിൽ നടന്ന മത്സരങ്ങളിൽ സൂർ, ശർഖിയ മേഖലകളിലുള്ള നിരവധി ടീമുകൾ പങ്കെടുത്തു. ടൂർണമെന്റ് സൂർ ഇന്ത്യ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഹസ്ബുല്ല മദാരി, സൂർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ എസ്. ശ്രീനിവാസനും ചേർന്ന് ഉദ്ഘടനം ചെയ്തു. ഡോ. വി. അഭിലാഷ്-സുനീഷ് ജോർജ് സഖ്യം വിജയികളായി. ഡോ. ചേതൻ-അഭിലാഷ് സഖ്യം റണ്ണേഴ്സ് അപ്പുമായി. കാഷ് പ്രൈസും ഒ.ഐ.സി.സി ട്രോഫിയും സർട്ടിഫിക്കറ്റും ഗിഫ്റ്റ് വൗചറുകളും നൽകി.
സൂർ ഒ.ഐ.സി.സി പ്രസിഡന്റ് ശ്രീധർ ബാബു സ്വാഗതവും ജനറൽ സെക്രട്ടറി സമീർ പള്ളിയമ്പിൽ നന്ദിയും പറഞ്ഞു. റഷീദ്, അനുലയരാജ്, കരീം, വേണു, ബൈജു, സുധീർ, സാജു കോശി, സജിത്ത്, പ്രശാന്ത്, മമ്മൂട്ടി, ഹരീഷ് എന്നിവർ നേതൃത്വം നൽകി. നിയാസ്, അശ്വതി എന്നിവർ മത്സരങ്ങളും ടൂർണമെന്റും നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.