സൂർ ദാറുൽ ഖുർആൻ മദ്റസയിൽ നടന്ന പ്രവേശനോത്സവം

സൂർ ദാറുൽ ഖുർആൻ മദ്റസ പ്രവേശനോത്സവം

സൂർ: സൂർ കേരള മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ മദ്​റസയിൽ വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്​​റസകളിൽ 'വിദ്യ നുകരാം വിജയം നേടാം' എന്ന പ്രമേയത്തിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായായിരുന്നു പരിപാടി. ഹാഫിള് ഫൈസൽ ഫൈസി കരേക്കാട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് യു.പി. മുഹിയുദ്ധീൻ ഉസ്താദ്​ അധ്യക്ഷത വഹിച്ചു. അബ്​ദുൽ നാസർ ദാരിമി, ശിഹാബ് വാളക്കുളം എന്നിവർ സംസാരിച്ചു. ആബിദ് മുസ്‌ലിയാർ എറണാകുളം സ്വാഗതം പറഞ്ഞു. സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ ടോപ്പ് പ്ലസ് നേടിയ മുഹമ്മദ് ആദിലിനേയും പന്ത്രണ്ടാം ക്ലാസിൽ ഉന്നത മാർക്ക് വാങ്ങിയ ഫാത്വിമ റിസ്​വാനയേയും അനുമോദിച്ചു. ഫൈസൽ ആലപ്പുഴ, നാസർ കണ്ണൂർ, മൊയ്തീൻ കുട്ടി നെല്ലായ, ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

യു.എ.ഇ പ്രസിഡന്‍റ്​ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്​യാന്‍റെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.

Tags:    
News Summary - Sur Darul Qur'an Madrasa Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.