സുർ ഇന്ത്യൻ സ്​കൂളിൽ നടന്ന ദേശീയ ദിനാഘോഷ പരിപാടിയിൽനിന്ന്​

സുർ, മുളദ്ദ ഇന്ത്യൻ സ്​കൂളുകൾ ദേശീയദിനം ആഘോഷിച്ചു

മസ്കത്ത്​: രാജ്യത്തിന്‍റെ 52ാം ദേശീയദിനം വർണാഭ ചടങ്ങളുകളോടെ സുർ ഇന്ത്യൻ സ്​കൂൾ ആഘോഷിച്ചു. സൂറിലെ വിദ്യഭ്യാസ മന്ത്രാലയത്തിലെ ഭൂ വിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി മുഖ്യാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ ജമി ശ്രീനിവാസ് റാവു, അംഗം പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു. ആധുനിക ഒമാന്റെ ചരിത്രത്തിന്റെ ഹ്രസ്വ വിവരണത്തോടെയായിരുന്നു പരിപാടികൾ ആരംഭിച്ചത്​.

മുളദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അണിനിരന്നപ്പോൾ

 സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കീഴിലുള്ള പുതിയ നവോത്ഥാനത്തെക്കുറിച്ചും അതിന്റെ മഹത്തായ ഭരണത്തെ പറ്റിയുമുള്ള വിവരണങ്ങൾ പുത്തനറിവു പകരുന്നതായി. അറബിക് വാർത്തകൾ, ദേശീയ ദിന സ്‌പെഷ്യൽ ക്വിസ്, അറബിക് ഗ്രൂപ്പ് ഗാനങ്ങൾ, ഇന്ത്യൻ നാടോടി സംഘനൃത്തം എന്നിവ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നടന്നു. സുർ സാഹിൽ സ്‌കൂളിലെയും അൽ ഐജ സ്‌കൂളിലെയും വിദ്യാർഥികളുടെ നൃത്താവിഷ്‌കാരങ്ങൾ പ്രേക്ഷകരുടെ മനം കവരുന്നതായി.കലാ ​മേഖകളിൽ കഴിവ്​ തെളിയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റകൾ മുഖ്യാതിഥി വിതരണം ചെയ്​തു. ഏഴാം ക്ലാസ് വിദ്യാർഥിനി ഖുഷി ഭാട്ടിയ നന്ദി പറഞ്ഞു. ഒമാന്റെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപന​​ത്തോടെയാണ്​ ചടങ്ങുകൾക്ക്​ തിരശ്ശീല വീണത്​. മധുരപലഹാരങ്ങളും വിതരണം ചെയ്തു.

മ​സ്‌​ക​ത്ത്: മു​ള​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ഒ​മാ​ന്റെ 52ാമ​ത് ദേ​ശീ​യ ദി​നം വൈ​വി​ധ്യ​മാ​ര്‍ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മു​സ​ന്ന യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി അ​പ്ലൈ​യ്ഡ് സ​യ​ന്‍സ​സ് ഡീ​ന്‍ ഡോ. ​അ​ഹ​മ്മ​ദ് അ​ലി അ​ഹ​മ്മ​ദ് അ​ല്‍ ഷ​ഹ്രി ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി.

അ​ക്കാ​ദ​മി​ക് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ഡീ​ന്‍ ഡോ. ​നി​ഹാ​ദ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ല്‍ സ​ദ്ജ​ലി, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ആ​ൻ​ഡ്​ ഫി​നാ​ന്‍ഷ്യ​ല്‍ അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ഡീ​ന്‍ ഡോ. ​മാ​ലി​ക് ഹ​മ​ദ് സെ​യ്ഫ് അ​ല്‍ സാ​ഖ്‌​വാ​നി തു​ട​ങ്ങി​യ​വ​ര്‍ ല്‍ ​സം​ബ​ന്ധി​ച്ചു.​ഒ​മാ​നി ജീ​വ​ന​ക്കാ​രി ഹി​ബ ജ​അ്ഫ​ര്‍ സു​ലൈ​മാ​ന്‍ അ​ല്‍ അ​ജ്മി​യു​ടെ അ​റ​ബി പ്ര​സം​ഗ​ത്തോ​ടെ പ​രി​പാ​ടി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​റ​ബി​ക് ഗാ​നം, അ​റ​ബി​ക് ഡാ​ന്‍സ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ദാ​ര്‍ അ​ല്‍ ഖ​സ്സ ഒ​മാ​നി സ്‌​കൂ​ളി​ലെ കി​ന്റ​ര്‍ഗാ​ര്‍ട്ട​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച പ്രാ​ര്‍ഥ​നാ​ഗാ​നം, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര ധാ​ര​ണ പ്ര​ദ​ര്‍ശ​നം, ഒ​മാ​നി നൃ​ത്തം തു​ട​ങ്ങി​യ അ​വ​ത​ര​ണ​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

മു​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദും നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​കും ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ദ​യ​യും ച​ട​ങ്ങി​ല്‍ പ​രാ​മ​ര്‍ശി​ച്ചു.

സു​ല്‍ത്താ​നേ​റ്റി​ന്റെ ത​നി​മ​യും മ​ഹ​ത്വ​വും അ​തി​ന്റെ സം​സ്‌​കാ​ര​വും ധീ​ര​മാ​യ ഭൂ​ത​കാ​ല​വും ഒ​മാ​നി ജ​ന​ത പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ആ​തി​ഥ്യ മ​ര്യാ​ദ​യും ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. ഒ​മാ​ന്‍ ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് കേ​ക്ക് മു​റി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ എ ​അ​നി​ല്‍കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ച്ചു. ഔ​പ​ചാ​രി​ക ച​ട​ങ്ങു​ക​ള്‍ക്ക് ശേ​ഷം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഒ​മാ​ന്‍ പ​താ​ക​ക​ളേ​ന്തി കാ​മ്പ​സി​ല്‍ റാ​ലി ന​ട​ത്തി. ഗ്രൗ​ണ്ടി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ 52ാമ​ത് ദേ​ശീ​യ ദി​ന​ത്തെ ഓ​ര്‍മി​പ്പി​ച്ച്​ 52 എ​ന്ന ന​മ്പ​ര്‍ ക്ര​മ​ത്തി​ല്‍ അ​ണി​നി​ര​ന്നു.

Tags:    
News Summary - Sur and Muladha Indian Schools celebrated National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.