Posted On
date_range Updated On
date_range സൺഡേ സ്കൂൾ വാർഷികം
മസ്കത്ത്: ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവക സൺഡേ സ്കൂളിെൻറ വാർഷികാഘോഷം വിവിധ പരിപടികളോടെ ഗാല പള്ളി ഗുഡ്ഷെപ്പേഡ് ഹാളിൽ നടന്നു.
ഡീക്കൻ ജോർജ് ബാബു മുഖ്യ പ്രഭാഷണം നടത്തി. വികാരി ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി പി.സി. ചെറിയാൻ, സെക്രട്ടറി ലൈജു ജോയി, മുൻ ട്രസ്റ്റി ഡോ. പ്രകാശ് നൈനാൻ, മുൻ സെക്രട്ടറി പ്രദീപ് കുര്യൻ, ഹെഡ്മാസ്റ്റർ ജോസ് തോമസ് എന്നിവർ സംസാരിച്ചു. വിവിധ കലാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.