സുൽത്താൻസ് കപ്പിൽ ചാമ്പ്യന്മാരായ അൽ നഹ്ദ ക്ലബിന് ട്രോഫി കൈമാറുന്നു
മസ്കത്ത്: സുൽത്താൻസ് ഫുട്ബാൾ കപ്പിൽ ഒമാൻ ക്ലബ്ബിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തി അൽ നഹ്ദ ക്ലബ്ബ് ചാമ്പ്യന്മാരായി.ബൗഷറിലെ സുത്താൻ ഖാബൂസ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം അരങ്ങേറിയത്. മന്ത്രിയും മസ്കത്ത് ഗവർണറുമായ സയ്യിദ് ബിലാറബ് ശെഹതം ബിൻ സഈദ് ഫൈനലിൽ മുഖ്യാതിഥിയായി പങ്കെടുത്തു. 2025/2026 കായിക സീസണിന്റെ സമാപനമായിരുന്നു ഈ മത്സരം. സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.