മസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തിൽ അനുശോചനവുമായി രാഷ്ട് രനേതാക്കൾ മസ്കത്തിൽ. തലസ്ഥാന ഗവർണറേറ്റിലെ അൽ ആലം കൊട്ടാരത്തിൽ പുതിയ സുൽത്താ ൻ ഹൈതം ബിൻ താരീഖ് ബിൻ തൈമൂർ അനുശോചനങ്ങൾ സ്വീകരിച്ചു.
അയൽരാജ്യങ്ങളിൽനിന്നു ള്ളതടക്കം രാഷ്ട്രനേതാക്കൾ, മന്ത്രിമാർ, അണ്ടർ സെക്രട്ടറിമാർ, ഉപദേശകർ, സ്റ്റേറ്റ് കൗൺസിൽ, മജ്ലിസുശൂറ അംഗങ്ങൾ, മറ്റു വിശിഷ്ട വ്യക്തികൾ തുടങ്ങിയവർക്കൊപ്പം നിരവധി സ്വദേശികളും അൽ ആലം കൊട്ടാരത്തിലെത്തി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, തുനീഷ്യൻ പ്രസിഡൻറ് കൈസ് സഇൗദ്, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് അമീർ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഇറാൻ വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ അൽ ഖലീഫ, യമൻ പ്രസിഡൻറ് അബ്ദുറബ്ബ് മൻസൂർ ഹാദി, ചാൾസ് രാജകുമാരൻ, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻവാലസ്, മുൻ ഫ്രഞ്ച് പ്രസിഡൻറ് നികളസ് സാർകോസി തുടങ്ങിയവർ അൽ ആലം കൊട്ടാരത്തിലെത്തി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.