മസ്കത്ത്: സുൽത്താൻ ഖാബൂസ് തുറമുഖത്ത് ഇന്ത്യൻ ആഡംബര കപ്പൽ നങ്കൂരമിട്ടു. 1043 സഞ്ചാരികളുമായാണ് ‘കർണിക’ എത്തിയത്. ഒമാനിലെത്തുന്ന ആദ്യ ഇന്ത്യൻ ആഡംബര കപ്പലും വേനൽക്കാലത്തെത്തുന്ന ആദ്യ ആഡംബര കപ്പലുമാണിത്. കപ്പലിന് ഒൗദ്യോഗിക സ്വീകരണ പരിപാടി ഒരുക്കി. ഇതിൽ വിവിധ ടൂറിസം പാക്കേജുകളെ കുറിച്ചും ടൂറിസം പരിപാടികളെ കുറിച്ചുമെല്ലാം വിശദീകരിച്ചു.
മുസന്ദം ഗവർണറേറ്റിലെ ഖസബും കപ്പൽ സന്ദർശിക്കുന്നുണ്ട്. വർഷം മുഴുവൻ ആഡംബര കപ്പലുകളെ ആകർഷിക്കുന്നതിനുള്ള ടൂറിസം മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഫലമായാണ് കർണിക മസ്കത്തിൽ എത്തിയതെന്ന് മന്ത്രാലയത്തിലെ ക്രൂയിസ്ഷിപ് വിഭാഗം ഡയറക്ടർ അബ്ദുല്ല ബിൻ സൈഫ് അൽ സഅദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.