സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ജൂൺ 28 ഞായറാഴ്ച ഫ്രാൻസിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സുൽത്താന്റെ ഫ്രാൻസ് പര്യടനമെന്ന് റോയൽ കോർട്ട് ദിവാൻ പ്രസ്താവനയിൽ അറിയിച്ചു.
ഒമാനും ഫ്രാൻസും തമ്മിലുള്ള ദൃഢമായ സൗഹൃദബന്ധം പ്രതിഫലിപ്പിക്കുന്നതാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുകയാണ് സുൽത്താന്റെ സന്ദർശന ലക്ഷ്യം. ഉഭയകക്ഷി ബന്ധങ്ങൾ ഇരുരാജ്യങ്ങളുടെയും താൽര്യങ്ങൾക്കനുസരിച്ച് വികസിപ്പിക്കുന്നതിനുള്ള വഴികൾ തേടാനും, പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതൃത്വങ്ങളും തമ്മിലുള്ള കൂടിയാലോചനകളും ഏകോപനങ്ങളും തുടരാനും ഈ സന്ദർശനം അവസരമൊരുക്കും.
ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ മന്ത്രിയുമായ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന കാര്യ മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി, ഫ്രാൻസിലെ ഒമാൻ അംബാസഡർ അഹമ്മദ് ബിൻ മുഹമ്മദ് അൽ അറൈമി എന്നിവരാണ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.