മസ്‌കത്ത്: ഖരീഫ് സീസണിലെ വർധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് മസ്‌കത്തിൽ നിന്ന് സലാലയിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ. വരും ദിവസങ്ങളിലാണ് അധിക സർവീസുകൾ നടത്തുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ആഭ്യന്തര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും ദോഫാറിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുമാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയതെന്ന് സലാം എയർ വ്യക്തമാക്കി. ഖരീഫ് ദോഫാർ 2026 സീസണിൽ സലാലയിലേക്കുള്ള സർവീസുകൾ സലാം എയർ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഏപ്രിലിൽ പ്രതിദിനം 495 സീറ്റുകൾ ഉണ്ടായിരുന്നത് ജൂലൈയിൽ 1,505 സീറ്റുകളായി ഉയർത്തി.
ജൂലൈയിൽ മാത്രം മസ്‌കത്ത്‌സലാല റൂട്ടിൽ ഒമാൻ എയറും സലാം എയറും ചേർന്ന് 192 അധിക സർവീസുകളും 35,639 അധിക സീറ്റുകളും ഉൾപ്പെടുത്തിയിരുന്നു. അതേസമയം, ഒമാനിലുള്ളവർക്ക് വൺവേ യാത്രയ്ക്ക് 9.99 ഒമാനി റിയാൽ മുതൽ നിരക്കുകളും സലാം എയർ നൽകുന്നുണ്ട്. ഏറ്റവും പുതിയ വിമാനമായ 'സലാല' അടുത്തിടെ ഫ്‌ലീറ്റിൽ ഉൾപ്പെടുത്തിയതും എയർലൈൻ ആഘോഷിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.