സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഔദ്യോഗിക രാജ്യസന്ദർശനത്തിനായി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച സ്പെയിനിലേക്ക് പുറപ്പെടുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ഒമാനും സ്പെയിനും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. സന്ദർശനത്തിനിടെ സ്പാനിഷ് നേതാക്കളുമായി ഔദ്യോഗിക ചർച്ചകൾ നടത്തും.
വ്യത്യസ്ത മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതനിനും ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിനും ഉതകുന്ന വിഷയങ്ങൾ ചർച്ചയുടെ ഭാഗമാവും.തന്ത്രപ്രധാന പങ്കാളിത്ത മേഖലകൾ, സാമ്പത്തിക സഹകരണം തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ദേശീയവും അന്തർദേശീയവുമായ പ്രധാന സംഭവവികാസങ്ങളെക്കുറിച്ചും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറുകയും പരസ്പര ഏകോപനം നടത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.