നവജ്യോതി ആർട്സ് ആൻഡ് വെൽനസ് ക്ലബിന്റെ ബനറിൽ സുഹാറിൽ നടന്ന കലാസന്ധ്യയിൽ പങ്കെടുക്കാനെത്തിയ സിനിമാതാരം പൊന്നമ്മ ബാബുവിന് നൽകിയ സ്വീകരണം
സുഹാർ: നവജ്യോതി ആട്സ് ആൻഡ് വെൽനസ് ക്ലബിന്റെ ബാനറിൽ സുഹാറിൽ കലാസന്ധ്യ അരങ്ങേറി. സിനിമാനടി പൊന്നമ്മബാബു ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രാജേഷ് കൊണ്ടാല, സജീഷ് ശങ്കർ, ദിനേശ്, വാസുദേവൻ എന്നിവർ സംസാരിച്ചു.
ജൂഡി നവജ്യോതി, മുജീബ് കളേഴ്സ്, ഹംസ, അബുൽ ലത്തീഫ്, സിറാജ് കാക്കൂർ, രാജേഷ് എന്നിവർ നേതൃത്വം നൽകി.
ഡോൺ ബോസ്കോ, ലക്ഷ്മിദാസ്, പരിപാടികൾ നിയന്ത്രിച്ചു. താജുദ്ദീൻ വടകര നയിച്ച ഗാനമേള, സിദ്ദീഖ് റോഷൻ അവതരിപ്പിച്ച വൺമാൻ ഷോ എന്നിവയും കാണികൾക്ക് നവ്യാനുഭവമായി. സിറാജ് തലശ്ശേരി, സിജു, ഷീന, ഹരീഷ്, സൂരജ് (മേക്കപ്പ്) നേതൃത്വത്തിൽ നവജ്യോതി ആർഡ്സ് ആൻഡ് വെൽനസ് ക്ലബ് ഡാൻസും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.