Posted On
date_range Updated On
date_range സോഹാർ മലയാളി സംഘം സ്ഥാപകാംഗം മുരളീദാസ് നിര്യാതനായി
സുഹാർ: സോഹാർ മലയാളി സംഘം സ്ഥാപക അംഗവും സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നിറസാന്നിധ്യവുമായിരുന്ന പാലക്കാട് കുരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ മുരളി ദാസ് ( 55 ) നാട്ടിൽ ചികിത്സയിൽ തുടരവേ മരണപ്പെട്ടു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജിലെ മാർക്കറ്റിങ് മാനേജറാണ്. ദീർഘ കാലം ബദറുൽ സമ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജറായിരുന്നു.
സുഹാറിലെ സാമൂഹ്യ സാംസ്‌കാരിക കലാ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നയാളായിരുന്നു മുരളി ദാസ്. നിരവധി സൗഹൃദങ്ങളുടെ ഉടമയാണ്. മുരളിയുടെ വിയോഗം തീർത്ത ഞെട്ടിലാണ് സുഹാറിലെ പ്രവാസികൾ. സുഹാറിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. അസുഖത്തെ തുടർന്ന് ചികിത്സാർത്ഥം നാട്ടിലേക്ക് പോയതായിരുന്നു മുരളി ദാസ്. ഭാര്യ: ജ്യോതി ദാസ്. മക്കൾ: ലക്ഷ്മി, മീര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.