സുഹാർ കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച
ബോധവത്കരണ ക്ലാസ്
സുഹാർ: ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് സുഹാർ കെ.എം.സി.സി വനിത വിങ് മആവാ മെഡിക്കൽ ക്ലിനിക്കുമായി സഹകരിച്ച് വനിതകൾക്കായി ക്ലാസ് സംഘടിപ്പിച്ചു. മലബാർ പാരീസ് ഹാളിൽ നടന്ന പരിപടിയിൽ കോഓഡിനേറ്റർ ഷഫീദ സാജിദ് അധ്യക്ഷത വഹിച്ചു.
1ഡോ. ഉബൈദ ഉദ്ഘാടനം ചെയ്തു. മആവ മെഡിക്കൽ സെന്റർ ഡയറക്ടർ മർവ അസ്മ ‘സ്ത്രീകൾക്കിടയിലെ മാനസികസമ്മർദ നിയന്ത്രണം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സബ് കോഓഡിനേറ്റർ സഫ അനസ് സ്വാഗതവും ഡോ. ഷൈജു ഫിലിപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.