മസ്കത്ത്: ഒമാനിലെ ഒാൺലൈൻ ചാനലായ സ്റ്റുഡിയോ ടി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചുമായി ചേർന്ന് 'ഫ്രൈഡേ ക്വിസ്' എന്ന പേരിൽ ഒാൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 'വിജ്ഞാനം ശക്തിയാണ്' എന്ന ടാഗ്ലൈനിൽ നടക്കുന്ന മത്സരത്തിെൻറ അവതാരകൻ പ്രശസ്ത ക്വിസ് മാസ്റ്റർ വിനയ് മുതലിയാർ ആണ്. എല്ലാ വെള്ളിയാഴ്ചകളിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ക്വിസ് നടക്കും. പ്രായഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയും.
വൈകുന്നേരം അഞ്ചിനാണ് ക്വിസ് നടക്കുക. മൂന്ന് ചോദ്യങ്ങളാണ് ചോദിക്കുക. ഇതിെൻറ ഉത്തരങ്ങൾ എസ്.എം.എസ് ആയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ മെസേജ് ആേയാ അയക്കാം. എല്ലാ ചോദ്യങ്ങൾക്കും ആദ്യം ശരി ഉത്തരം നൽകുന്നവരെ വിജയിയായി പ്രഖ്യാപിക്കും. നൂറ് ഒമാൻ റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ പുരുഷോത്തം കാഞ്ചി വിജയികൾക്ക് നൽകും. എല്ലാ തിങ്കളാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
ആകർഷണീയമായ ഇലക്ട്രോണിക് ഗാഡ്ജറ്റ്സ്, വാച്ച്, ഫോൺ എന്നിവ ഉൾപ്പെടുന്ന സമ്മാനങ്ങളാണ് പുരുഷോത്തം കാഞ്ചി സ്പോൺസർ ചെയ്യുന്നത്. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ Studio.t. omanെൻറ ഇൻസ്റ്റഗ്രാം അല്ലെങ്കിൽ എഫ്.ബി പേജ് ചെയ്യണം. മത്സരത്തിെൻറ നിബന്ധനകൾ അറിയുവാൻ www.studiot.om/events/the-friday-quiz എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.