ഇന്ത്യൻ സ്കൂൾ മുലദ്ദയിൽ വിദ്യാർഥി കൗൺസിൽ പ്രതിനിധികൾ ചുമതലയേറ്റു

മുസന്ന: ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ 2026-2027 അധ്യയനവർഷത്തെ വിദ്യാർഥി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സ്കൂളിൽ നടന്ന ചടങ്ങിൽ ചുമതലയേറ്റു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ഫിനാൻസ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ മുലദ്ദ ഡയറക്ടർ ഇൻചാർജുമായ ജി.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായി.

‘തവാനി ടെക്നോളജീസ്’ പ്രതിനിധി മഹീർ അൽ ബഹാം, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ, കൺവീനർ ആശിഫ ആസിഫ്, ട്രഷറർ ഡോ. പി. അജീബ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കോ-സ്കോളാസ്റ്റിക് ഇൻ-ചാർജ് ഷിനർ അഹമ്മദ്, പ്രിൻസിപ്പൽ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിദ്യാർഥി പ്രതിനിധികൾ മാർച്ച് പാസ്റ്റ് നടത്തി വേദിയിലെത്തി. സ്കൂൾ ഗായകസംഘം ഒമാന്റെയും ഇന്ത്യയുടെയും ദേശീയഗാനവും തുടർന്ന് പ്രാർത്ഥനാഗാനവും ആലപിച്ചു. ഡോ. ലിന ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. കൗൺസിലിന്റെ പുതിയ അംഗങ്ങളെ വിശിഷ്ടാതിഥികൾ ബാഡ്ജ് അണിയിച്ച് ആദരിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച ഗാനവും നൃത്തവും ചടങ്ങിനെ ആകർഷകമാക്കി.

ഉത്തരവാദിത്തമുള്ള വിദ്യാർഥികളാകാനും നേതൃ മനോഭാവം ഉൾക്കൊള്ളാനും മാതാപിതാക്കളുടെ ത്യാഗങ്ങളെ വിലമതിക്കാനും അവരുടെ സ്നേഹവും നന്ദിയും പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കണമെന്നും മുഖ്യാതിഥി ജി.വി. രാമകൃഷ്ണൻ ഉണർത്തി. 2025-2026 അധ്യയന വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നാല് വിഷയങ്ങളിൽ നൂറുശതമാനം മാർക്ക് നേടി സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുദർശൻ കാർത്തികിനെ ചടങ്ങിൽ ആദരിച്ചു.

സ്കൂൾ ഹെഡ്ബോയ് മൻമീത് സിംഗ്, ഹെഡ്ഗേൾ ഫിദ നിസാർ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അനിത റോസ് നന്ദി പറഞ്ഞു. സ്കൂൾ ഗായകസംഘം ഗാനം ആലപിച്ചു. പ്രൈമറി വിഭാഗത്തിനായി പുതുതായി രൂപകൽപന ചെയ്ത പ്ലേ സോൺ മുഖ്യാതിഥി ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Student Council Representatives Assumed Office at Indian School Muladha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.