Posted On
date_range Updated On
date_range ശക്തമായ കാറ്റ്; ആദം-തുംറൈത്ത് റോഡിൽ മണൽ കയറി
മസ്കത്ത്: ശക്തമായ കാറ്റിനെ തുടർന്ന് ആദം-തുംറൈത്ത് റോഡിൽ മണൽ കുമിഞ്ഞുകൂടി. ഖറ്ൻ അൽ അലം പ്രദേശത്തെ റോഡിന്റെ ഭാഗങ്ങളിലാണ് മണൽ കുമിഞ്ഞുകൂടിയത്. ഇതുവഴി പോകുന്ന വാഹന യാത്രികർ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത കാറ്റിന്റെ ഫലമായി മരുഭൂമിയിൽനിന്ന് റോഡിലേക്ക് മണൽ അടിഞ്ഞുകൂടുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കാനുള്ള പ്രവൃത്തി നടക്കുകയാണ്. റോഡിൽ റോയൽ ഒമാൻ പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.